ദി ഫാന്‍റം THE PHANTOM (ചരിത്രം)

                              ഒരു അമേരിക്കൻ സാഹസിക ചിത്രകഥയാണ് ദി ഫാന്റം. 1936-ൽ ലീ ഫോക്ക് ആണ് ഈ സാഹസിക നായകനെ സൃഷ്ടിച്ചത്. ആദ്യത്തെ പ്രത്യേക വേഷധാരിയായ ചിത്രകഥാനായകനാണ് ഫാന്റം എന്നാണ് ആ പരമ്പരയുടെ ആരാധകർ അവകാശപ്പെടുന്നത്. 1936 ഫെബ്രുവരി പതിനേഴാം തിയതി ആണ് ഈ പരമ്പര ആദ്യം ദിനപ്പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
വൻ പ്രശസ്തി നേടിയ ഫാന്റം പിന്നീട് ടെലിവിഷൻ,വീഡിയോ ഗെയിം, സിനിമ തുടങ്ങി അനവധി മാധ്യമങ്ങളിൽ ആവിഷ്കരണം ചെയ്യുകയുണ്ടായി. 1999 - ൽ മരിക്കുന്നത് വരെ ലീ ഫാൽക് ഫാന്റം കഥകൾ രചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇത് നിർമ്മിക്കുന്നത് ടോണി ഡിപൌൾ ആണ്, ചിത്രരചന പൌൾ റയാനും ആണ് ചെയ്യുന്നത് .
ഇന്ന് കാണുന്ന എല്ലാ സൂപ്പർ നായകൻമാർക്കും ഉള്ള അടിസ്ഥാന രൂപം ഉണ്ടായത് ഫാന്റത്തിൽ നിന്നുമാണ്. ഇറുകിയ വസ്ത്രധാരണം, കണ്ണിന്റെ കൃഷ്ണമണി കാണാൻ കഴിയാത്ത രീതിയിലുള്ള മുഖംമൂടി തുടങ്ങിയവ ഉദാഹരണം.
കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യനാണ് ഫാന്റം. മറ്റു സൂപ്പർ നായകന്മാരെ പോലെ അമാനുഷിക കഴിവുകളൊന്നും തന്നെ ഫാന്റത്തിനില്ല. പ്രവർത്തന മണ്ഡലം മുഖ്യമായും ആഫ്രിക്കയിൽ ഉള്ള സാങ്കല്പിക രാജ്യം ആയ ബംഗാല്ലയിൽ ആണ്. കാല കാലങ്ങളിൽ ഫന്റോം തന്റെ ആയുധം പുതുക്കിയിടുണ്ട് ഇരുപത്തി ഒന്നാമത്തെ ഫാന്റത്തിന്റെ മുഖ്യ ആയുധം രണ്ട് M1911 പിസ്റ്റൾ ആണ്.
ഫാന്റം എപ്പോഴും ശാരീരികവും മാനസികവുമായി കരുത്തനാണ് , നിദാന്ത ജാഗ്രത , മിന്നൽ പോലെ ഉള്ള പ്രതികരണം ഇവയൊക്കെ എപ്പോഴും കൂടെയുണ്ട്. മെയ്‌ വഴക്കത്തിനു വേണ്ടി ശരീരവുമായി പറ്റിച്ചേർന്നു കിടക്കുന്ന വസ്ത്രമാണ് ധരിക്കുക, ഇതിനു പർപിൾ നിറമാണ്. പിന്നെ ഉന്നം പിഴക്കാത്ത തോക്കിൽ നിന്നും വെടി ഉതിർക്കാനുള്ള കഴിവുമുണ്ട്.
ഫാന്റം ഒരു ചിരഞ്ജീവി ആണ് എന്ന് ധരിച്ചു ആളുകൾ വിളിക്കുന്നത് ഇങ്ങനെ..
നടക്കും ഭൂതം
മരണമില്ലാത്ത മനുഷ്യൻ
കറുത്ത കിഴക്കിന്റെ കാവൽക്കാരൻ
ദി ഫാന്റം കഥ തുടങ്ങുന്നത് ഇങ്ങനെ :
ക്രിസ്റ്റഫർ കൊളംബസ്സിന്റെ കപ്പലിൽ ജോലിക്കാരൻ ആയിരുന്നു ക്രിസ്റ്റഫർ വാൾകേർ, പിന്നീട് 1526-യിൽ കപ്പിത്താൻ ആയി. അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റഫർ വാൾകേർ ജൂനിയർ അതെ കപ്പലിൽ ചേർന്നു.
1536-യിൽ ക്രിസ്റ്റഫർ വാൾകേർ ജൂനിയറിനു ഇരുപതു വയസുള്ള സമയത്ത് അച്ഛന്റെ അവസാനത്തെ കപ്പൽ യാത്രയിൽ പങ്കുചേർന്നു . ഫെബ്രുവരി 17-നു ബംഗാല്ലയിൽ ഉള്ള തീര കടലിൽ വെച്ചു കപ്പൽ സിംഗ് ബ്രദർഹൂഡ് എന്ന കടൽക്കൊള്ളക്കാർ അക്രമിക്കുന്നു. തന്റെ ബോധം നഷ്ടപ്പെടുന്നതിനു മുൻപ് ക്രിസ്റ്റഫർ വാൾകേർ ജൂനിയർ കാണുന്നത് അച്ഛനെ കടൽക്കൊള്ളക്കാരുടെ തലവൻ വധിക്കുന്നത് ആണ്. രണ്ടു കപ്പലുകളും തകരുന്നു , അവശേഷിക്കുന്ന ഏക ആൾ ആയി ക്രിസ്റ്റഫർ വാൾകേർ ജൂനിയർ ബംഗാല്ലയുടെ കരയ്ക്ക് മൃതപ്രായനായി അടിയുന്നു . ഇവിടെ വെച്ചു ബന്ദർ എന്ന പിഗ്മികൾ അദ്ദേഹത്തെ കൊണ്ട് പോകുകയും പരിചരികുകയും ചെയ്യുന്നു.കുറച്ചു ദിവസങ്ങൾക് ശേഷം കടൽ തിരത്ത് നടകുപ്പോൾ ക്രിസ്റ്റഫർ തന്റെ അച്ഛനെ കൊന്ന കടൽക്കൊള്ളകാരന്റെ ശവം കാണുന്നു, അത് കഴുകന്മാർക് ഇരയാക്കിയശേഷം , ആ തലയോട്ടി എടുത്തു മുകളിലേക് ഉയർത്തി ഒരു പ്രതിജ്ഞ എടുക്കുന്നു :
"I swear to devote my life to the destruction of piracy, greed, cruelty, and injustice, in all their forms! My sons and their sons shall follow me."
ബന്ദർ ഭാഷ പഠിച്ചശേഷം ഫാന്റം മനസ്സിലാക്കുന്നു ബന്ദരുകളെ വാസ്ക എന്ന മറ്റൊരു വിഭാഗം ,(ബന്ദരുകൾ അതികായർ എന്ന് വിളികുന്നവർ) അടിമകൾ ആക്കി വെച്ചിരിക്കുകയാണ് എന്ന്. ഇത് അറിഞ്ഞ ഉടനെ ഫാന്റം വാസ്ക ഗ്രാമത്തിലേക് ചെന്ന് ബന്ദരുകളെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഫാന്റത്തിനെ അവർ തടവുകാരൻ ആക്കുകയും തങ്ങളുടെ ഉസുകി .എന്ന ദുർദേവതക്ക് ഇഷ്ടം നിറവേറാൻ വേണ്ടി ദേവതയുടെ മുൻപിൽ കൊണ്ട് ചെന്ന് ഇടുന്നു, കഴുകന്മാർ ഫാന്റത്തിനെ വളയുന്നു എന്നാൽ ഫാന്റത്തിനു എന്തെകിലും അപകടം സംഭവിക്കും മുൻപേ ബന്ദരുകൾ അദ്ദേഹത്തെ രക്ഷിച്ചു കൊണ്ട് പോകുന്നു.
തങ്ങളെ രക്ഷിക്കാൻ കടലിൽ നിന്നും ഒരു മനുഷ്യൻ വരും എന്ന ബന്ദരുകളുടെ ഒരു പ്രവചനം മനസ്സിലാക്കുന്ന ക്രിസ്റ്റഫർ വാസകയുടെ ദൈവത്തിന്റെ പ്രതിച്ചായയിൽ ഒരു വസ്ത്രം നിർമിച്ച് ബന്ദരുകളുടെ ആയുധമായ വിഷം പുരട്ടിയ അമ്പുകളുമായി വാസ്ക ഗ്രാമത്തിൽ എത്തുന്നു.തങ്ങളുടെ ദൈവത്തിനു ജീവൻ വെച്ച് എന്ന് കരുതി കീഴടങ്ങുന്ന വാസ്ക ബന്ദരുകളെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നു. ഈ സംഭവത്തോടെ ബന്ദരുകളും ക്രിസ്റ്റഫർ തമ്മിൽ ഉള്ള ബന്ധം ദൃഢമാക്കുകയും തലമുറകൾ കഴിഞ്ഞും നിലനില്ക്കുകയും ചെയുന്ന ഒന്നായി മാറുകയും ചെയ്യുന്നു.
ബന്ദരുകൾ ഡീപ്വുഡിലേക്ക് ക്രിസ്റ്റഫരിനെ കൂടികൊണ്ട് പോകുന്നു അവിടെ മനുഷ്യ തലയോട്ടിയോട്‌ സാമ്യം ഉള്ള ഗുഹ തന്റെ വാസസ്ഥലമായി തിരഞ്ഞെടുകുന്നു. വാസകയുടെ ദൈവത്തിന്റെ പ്രതിച്ചായയിൽ ക്രിസ്റ്റഫർ ആദ്യത്തെ ഫാന്റം ആകുന്നു. ക്രിസ്റ്റഫർ മരിച്ചപ്പോൾ അദേഹത്തിന്റെ മകൻ ആ സ്ഥാനം ഏറ്റു എടുക്കുന്നു , മകൻ മരിക്കുന്ന അവസരത്തിൽ മകന്റെ മകൻ ആ സ്ഥാനത്ത് വരുന്നു ഇത് നൂറ്റാണ്ടുക്കൾ കഴിഞ്ഞും തുടർന്ന് പോന്നു, ബന്ദരുകൾ ഒഴികെ ഉള്ള മനുഷ്യർ ഇത് ഒരാൾ ആണ് എന്ന് കരുതി ഫാന്റം ചിരഞ്ജീവി ആണ് എന്ന് പറഞ്ഞു . ആളുക്കൾ അദേഹത്തിന് നടക്കും ഭൂതം എന്നും മരണമില്ലാത്ത മനുഷ്യൻ എന്നും പേരിട്ട് വിളിച്ചു.
കിറ്റ്‌ വാൾകേർ 21-മത്തെ ഫാന്റം
കിറ്റ്‌ വാൾകേർ എന്നത് ഇരുപത്തി ഒന്നാമത്തെ ഫാന്റത്തിന്റെ വിളി പേര് ആയിരുന്നു അതിനു മുൻപേ ഉള്ള അനേകം ഫാന്റങ്ങളുടെ വിളി പേര് പോലെ തന്നെ. കിറ്റ്‌ ജനിച്ചത്‌ തലയോടി ഗുഹയിൽ ആണ്. തന്റെ പണ്ട്രണ്ടാം വയസു വരെ കിറ്റ്‌ ജിവിച്ചത് ബംഗാല്ലയിലെ കാട്ടിൽ ആയിരുന്നു. അമേരിക്കയിലെ പഠനത്തിനിടെ കണ്ടുമുട്ടിയ ഡയാനാ പാമറാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കൾ ഇരട്ടകൾ ആയ കിറ്റ്, ഹെലോയിസ്. എല്ലാ പോരാട്ടങ്ങളിലും ഈ ഫാന്റത്തിനു കൂട്ടായി ഡെവിൾ എന്ന ഒരു ചെന്നായയും, ഹീറോ എന്ന ഒരു കുതിരയും എപ്പോഴും കൂടെ ഉണ്ടാകും

Comments

Post a Comment

Popular posts from this blog

ആഴങ്ങളിലെ കൊലയാളികള്‍ (ചരിത്രം)

വാസ്കോ ഡ ഗാമ (ചരിത്രം)

അലഞ്ഞ് തിരിയുന്ന തടാകം..... (ചരിത്രം) (The Tarim Basin China)