ദി ഫാന്‍റം THE PHANTOM (ചരിത്രം)
ഒരു അമേരിക്കൻ സാഹസിക ചിത്രകഥയാണ് ദി ഫാന്റം. 1936-ൽ ലീ ഫോക്ക് ആണ് ഈ സാഹസിക നായകനെ സൃഷ്ടിച്ചത്. ആദ്യത്തെ പ്രത്യേക വേഷധാരിയായ ചിത്രകഥാനായകനാണ് ഫാന്റം എന്നാണ് ആ പരമ്പരയുടെ ആരാധകർ അവകാശപ്പെടുന്നത്. 1936 ഫെബ്രുവരി പതിനേഴാം തിയതി ആണ് ഈ പരമ്പര ആദ്യം ദിനപ്പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വൻ പ്രശസ്തി നേടിയ ഫാന്റം പിന്നീട് ടെലിവിഷൻ,വീഡിയോ ഗെയിം, സിനിമ തുടങ്ങി അനവധി മാധ്യമങ്ങളിൽ ആവിഷ്കരണം ചെയ്യുകയുണ്ടായി. 1999 - ൽ മരിക്കുന്നത് വരെ ലീ ഫാൽക് ഫാന്റം കഥകൾ രചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇത് നിർമ്മിക്കുന്നത് ടോണി ഡിപൌൾ ആണ്, ചിത്രരചന പൌൾ റയാനും ആണ് ചെയ്യുന്നത് . ഇന്ന് കാണുന്ന എല്ലാ സൂപ്പർ നായകൻമാർക്കും ഉള്ള അടിസ്ഥാന രൂപം ഉണ്ടായത് ഫാന്റത്തിൽ നിന്നുമാണ്. ഇറുകിയ വസ്ത്രധാരണം, കണ്ണിന്റെ കൃഷ്ണമണി കാണാൻ കഴിയാത്ത രീതിയിലുള്ള മുഖംമൂടി തുടങ്ങിയവ ഉദാഹരണം. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യനാണ് ഫാന്റം. മറ്റു സൂപ്പർ നായകന്മാരെ പോലെ അമാനുഷിക കഴിവുകളൊന്നും തന്നെ ഫാന്റത്തിനില്ല. പ്രവർത്തന മണ്ഡലം മുഖ്യമായും ആഫ്രിക്കയിൽ ഉള്ള സാങ്കല്പിക രാജ്യം ആയ ബംഗ