വാസ്കോ ഡ ഗാമ (ചരിത്രം)

                                             1498 മെയ് 20. അന്നൊരു ഞായറാഴ്ചയായിരുന്നു കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് നിന്ന് കുറച്ച് ദുരെയായി കടലിൽ മിൻ പിടിക്കുവാൻ പോയ ചില മുക്കുവർ നാല് കപ്പലുകൾ നങ്കൂരമിടുന്നത്. കാണാനിടയായി സാധാരണയായി: ദിനം പ്രതി ധാരാളം കച്ചവടക്കാരായ അറബികളുടെ കപ്പലുകൾ അവർ കാണാറുണ്ട് പക്ഷെ അതിൽ നിന്നും വ്യത്യസ്ഥമായ കപ്പലുകൾ. വെള്ളക്കാരായ ആളുകൾ വലിയവ.ഞ്ചികൾ പിരങ്കികൾ അവരുടെ വേഷ സംവിധാനങ്ങൾ എല്ലാം വിത്യസ്തം .പക്ഷെ ?അവർ അറിഞ്ഞില്ല .തങ്ങളുടെ നാടിനെ മുച്ചൂടും കൊള്ളയടിക്കാനെത്തിയ വൈദേശിക കടൽ കൊള്ളക്കാരുടെ ആദ്യ സംഘമാണ് ഇതെന്ന് ,കപ്പലിലുള്ളത് അതിന്റെ തലവനായ വാസ്കോഡ ഗാമ ആണെന്ന് ? , അതിപുരാതന കാലം' മുതൽക്കെ നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളായ ഏലക്ക കുരുമുളക് ചന്ദനം കറുകപ്പട്ട ഗ്രാമ്പു തുടങ്ങിയ സാധനങ്ങൾക്ക്, മാസങ്ങളോളം മഞ്ഞിലുറഞ്ഞു പോകുന്ന പാശ്ചാത്യ ദേശങ്ങളിൽ കടുത്ത ഭക്ഷൃക്ഷാമം അനഭവപ്പെട്ടിരുന്നു അതു കൊണ്ട് തന്നെ ഓരോ കുടുംബവും ശൈത്യകാല, ത്തേക്കായി മാംസം നുറുക്കി സുക്ഷിച്ചു വച്ചു. കോൾഡ് സ്റ്റോ റേ ജുകൾ ഇല്ലാതിരുന്ന കാലത്ത് മാംസം കേടുകൂടാതെ സൂക്ഷിക്കുവാനും അതിനു മണവും രുചിയും പകരാനും ഉപയോഗിച്ചിരുന്നത് സുഗന്ധവ്യഞ്ജനങ്ങളായിരുന്നു മെഡിറ്ററേനിയൻ മേഘലയിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇത്ര വലിയ വിപണി ഉണ്ടാകുവാനുള്ള കാരണം ഇതാണ് അറബികൾക്കായിരുന്നു സുഗന്ധവ്യഞ്ജനങളുടെ കുത്തക അവർ താരതമ്യേന അപകടരഹിതമായ അറേബ്യൻ കടൽ വഴി ചെങ്കടൽ കടന്ന് കോൺസ്റ്റാന്റിനോപ്പിൾ വഴി എത്തുകയും അവിടെ നിന്ന് കച്ചവടക്കാർ യു റോപ്പിലെത്തിക്കുകയും ആണ് ചെയ്തിരുന്നത് 1453 ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ കിഴക്ക് നിന്നും മന്ധൃപ?രസ്തൃ ദേശത്തിലൂടെ യൂറോപ്പിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന കച്ചവടം തടയപ്പെട്ടു ഇതു കാരണം ഇന്ത്യയിൽ നിന്നള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ യുറോപ്പിൽ കിട്ടാതെയായി കരമാർഗ്ഗമുള്ള വ്യപാര കേന്ദങ്ങൾ അ ടഞ്ഞതോടെ കടലിലൂടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെത്തുവാനുള്ളഒരു മാർഗ്ഗം കണ്ടു പിടിക്കുവാൻ സ്പെയിൻ പോർച്ചുഗൽ ഇഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ ശ്രമമാരം പിച്ചു അതിനുവേണ്ടി അവർ നാവികർക്ക് ധനസഹായം നൽകിയത് ഒരുപാടു പേരെ ആകർഷിച്ചു.' പലരും അതിനുള്ള ശ്രമമാരംഭിച്ചു.അതിൽ യുറോപ്പിലെ പ്രധാന രാജ്യമായ പോർച്ചുഗലിലെ ഇമ്മാനുവൽ രാജാവ് ധനസഹായം നൽകി അയച്ച ആളാണ് ‘ വാസ്കോഡ ഗാമ ,.അയക്കുന്ന ആ ളെ തെരെഞ്ഞെടുക്കുമ്പോൾ രാജാവ് ശ്രദ്ധിച്ചിരുന്ന പ്രധാന കാര്യം എന്തും ചെയ്യാൻ മടിയിലാത്ത ക്രൂരനായ ഒരു നാവികനെയായിരുന്നു പോർച്ചുഗലിൽ നിന്നും തുടങ്ങിയ യാത്ര മരണത്തെ മുഖാമുഖം കണ്ട ദിനരാത്രങ്ങൾ കരയിലെത്താമെന്ന ഒരു പ്രതീക്ഷയുമില്ലാതെയുള്ള യാത്ര 80 പേരുള്ള മൂന്ന് കപ്പലിലായിരുന്ന യാത്ര ഗാമയുടെ സഹോദരനും കൂടെയുണ്ടായിരുന്നു.പല പ്രാവശ്യ o കപ്പലിൽ ബഹളങ്ങൾ നടന്നു കപ്പൽ തിരിച്ചുവിടണമെന്ന് പറഞ്ഞു ഗാമ കുലുങ്ങിയില്ല എതിർത്തവരെ ചങ്ങലക്കിട്ടും വെടിവച്ചു കൊന്നും ഭീഷണിപ്പെടുത്തിയും കപ്പൽ കാലവർഷ കാറ്റിനോടൊപ്പം 'ഗാമ യാത്ര തുടർന്നു ഒടുവിൽ തെക്കെ ആഫ്രിക്കയുടെ മുനമ്പ് ചുറ്റി 317 ദിവസം കൊണ്ട് ഗാമയും സംഘവും മലബാർ തീരത്ത് അടുത്തു ഗാമയുടേയും സംഘത്തിൻെയും വരവ് ലൊക ചരിത്രത്തിൻെ പുതിയ ഒരു അദ്ധായത്തിൻെ തുടക്കമാണെന്ന് ആരും അറിഞില്ല യൂറൊപ്പിൽ നിന്നും കടലിലൂടെ ഇൻഡൃയിലെത്താമെന്ന പുതിയ ഒരു സതൃത്തിൻെ വിളംബരമാണ് ഗാമയും സംഘവും നടത്തിയത്. ഈയാത്രയുടെ പേരിൽ നമ്മുടെ നാടുകൊടുക്കേണ്ടി വന്ന വിലയെത്രയെന്ന് ആലൊചിക്കുക

Comments

Popular posts from this blog

ആഴങ്ങളിലെ കൊലയാളികള്‍ (ചരിത്രം)

അലഞ്ഞ് തിരിയുന്ന തടാകം..... (ചരിത്രം) (The Tarim Basin China)